Sunday, January 7, 2018

ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങള്‍

















ലോകാവസാനത്തെ കുറിച്ച് ബാബാ വാങ്ക നടത്തിയ ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങള്‍ ഇപ്പോള്‍ ലോക ജന ശ്രദ്ധയാകര്‍ഷിക്കുന്നു. 1996 ല്‍ അന്തരിച്ച ബള്‍ഗേറിയയിലെ അന്ധയായ സ്ത്രീയാണ് ബാബാ വാങ്ക. നോസ്ട്രദാമസിനെപ്പോലെ വിസ്മയകരമായ പ്രവചനങ്ഹള്‍ നടത്തുകയും അതില്‍ ഏറെയും യാഥാര്‍ത്ഥ്യമാവുകയും ചെയ്തതോടെ ബാബാ വാങ്കയുടെ പ്രവചനങ്ങളിലേക്ക് ലോകം  ഉറ്റു നോക്കുന്നു.
85 ാം വയസി‍ല്‍ അന്തരിച്ച അന്ധയായ സ്ത്രീയാണ് ബാബ വാങ്ക. അവരുടെ പ്രവചനപ്രകാരം 2018 ല്‍ സംഭവിക്കുന്നത് രണ്ട് പ്രധാന കാര്യങ്ങളാണ്. ഒന്ന്, ചൈന ലോകത്തിലെ ഏറ്റവും വലിയ ശക്തിയാകും. യുഎസ് വളരെ പിന്നിലേക്ക് പോകും. ബറാക് ഒബാമയെ അവര്‍ വിശേഷിപ്പിച്ചത് അമേരിക്കയുടെ അവസാനത്തെ പ്രസിഡന്‍റ് എന്നാണ്. രണ്ട് ശുക്ര ഗ്രഹത്തില്‍  ഒരു വലിയ ശക്തിയുടെ സാന്നിധ്യം മനുഷ്യന്‍ കണ്ടെത്തുമത്രെ. ബ്രെക്സിറ്റ്, 2011 ലെ അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ദുരന്തം, മുസ്ലിം ഭീകരസംഘടനയായ ഐസ്ഐസിന്‍റെ ഉദയം എന്നിവയെല്ലാം ബാബാ വാങ്ക പ്രവചിച്ച കാര്യങ്ങളാണ്. ഒരു ശരാശരി ഗ്രാമീണവൃദ്ധയുടെ രീതിയിലല്ല അവരുടെ ലോകാവസാന പ്രവചനങ്ഹള്‍. സയന്‍സ് ഫിക്ഷന്‍ സിനിമയെ വെല്ലുന്ന രീതിയിലാണ് അവരുടെ ഭാവനാശക്തി. 51 നൂറ്റാണ്ടില്‍ മാത്രമേ പ്രപഞ്ചം അവസാനിക്കുകയുള്ളൂ. എന്നാല്‍ അതിനു മുന്പേ ഏകദേശം 2341 ഓടെ ഭൂമി വാസയോഗ്യമല്ലാതായിത്തീരും. 2170 ല്‍ ചൊവ്വാ ഗ്രഹജീവികളുടെ ആക്രമണമുണ്ടാകും. മനുഷ്യന്‍ നേരത്തെ കണ്ടുവച്ചിരുന്ന മറ്റ് സൗരയൂഥങ്ങളിലെ വാസയോഗ്യമായ ചില ഗ്രഹങ്ങളിലേക്ക് ജീവിതം പറിച്ചു നടും.  അന്യഗ്രഹജീവികളുമായി മനുഷ്യര്‍ നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടും. 340 ബില്യണ്‍ ജനങ്ങള്‍ പ്രപഞ്ചത്തിന്‍റെ വിവിധ സൗരയൂഥങ്ങളിലായി തമ്പടിക്കും. ദൈവം എന്ന ഏലിയനുമായി സംവദിക്കും. 5079 ല്‍ പ്രപഞ്ചം അവസാനിക്കും. ഇതാണ് ബാബാവാങ്കയുടെ ലോകാവസാന പ്രവചനത്തിന്‍റെ ഏകദേശരൂപം. കൂടാതെ 2079 ല്‍ കമ്മ്യൂണിസം ശക്തി പ്രാപിക്കുമെന്നും. റോം ആസ്ഥാനമാക്കുന്ന മുസ്ലിം സാമ്രാജ്യ ശക്തികള്‍ ഇന്‍സറ്റന്‍റ് ഫ്രീസിങ്ങ് വെപണ്‍ ഉപയോഗിച്ച് അമേരിക്കയെ നിര്‍ജ്ജീവമാക്കുമെന്നും വാങ്ക പ്രവചിക്കുന്നു.

ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങള്‍

ലോകാവസാനത്തെ കുറിച്ച് ബാബാ വാങ്ക നടത്തിയ ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങള്‍ ഇപ്പോള്‍ ലോക ജന ശ്രദ്ധയാകര്‍ഷിക്കുന്നു. 1996 ല്‍ ...